Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, November 30, 2023

01/12/2023

 



ഒന്നാം വർഷ ഡിഗ്രി പി.ജിക്കരുടെ സെക്കൻഡ് സെമസ്റ്റർ 20-11-2023, 27-11-2023 മുതൽ ആരംഭിച്ചതായി യൂണിവേഴ്സിറ്റി അറിയിക്കുന്നു. അറ്റൻഡസ് കൃത്യമായി ബുക്കിൽ രേഖപ്പെടുത്തണമെന്ന് എല്ലാവരേയും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.


രണ്ടാം വർഷക്കാരുടെ പി.ജി. യു.ജി. മൂന്നാം സെമസ്റ്റർ 1 - 11 - 2023 മുതലും മൂന്നാം വർഷക്കാരുടെ അഞ്ചാം സെമസ്റ്റർ 1 - 11 - 2023 മുതലും തുടങ്ങിയതാണ്. അറ്റൻഡൻസ് കൃത്യമായി ബുക്കിൽ രേഖപ്പെടുത്തുമല്ലോ.🙏


Monday, November 27, 2023

28/11/2023

 



പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു🤩

SSLC,+2 Full A+ ജേതാക്കൾക്ക് 10000 രൂപ. ഡിഗ്രി 80%, PG 75% നേടിയവർക്ക് 15000 രൂപ.🚨

➖➖➖➖➖➖➖➖
 2022-23 അധ്യയന വർഷത്തിൽ കേരളത്തിലെ സർക്കാർ /സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചു SSLC /THSLC,+2 /VHSE തലങ്ങളിൽ എല്ലാ വിഷയങ്ങളിലും A+ നേടുകയോ ബിരുദ തലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദം തലത്തിൽ 75% മാർക്കോ കരസ്ഥമാക്കിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന,പാഴ്സി ) വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.



▪️SSLC,+2 തലത്തിൽ 10000 രൂപയാണ് സ്കോളർഷിപ്പ് തുക. ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ്.

▪️BPL വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

▪️8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള APL വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

▪️ഏതെങ്കിലും Nationalised ബാങ്കിൽ സ്വന്തം പേരിൽ ബാങ്ക് account ഉണ്ടായിരിക്കണം.

▪️ Application website : https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php

▪️ Application last date : 18/12/2023

📌അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും വെരിഫിക്കേഷൻ വേണ്ടി മുമ്പ് പഠിച്ച സ്ഥാപനത്തിൽ ആണ് എത്തിക്കേണ്ടത്.

NB: PJMS ന് അപേക്ഷിക്കാൻ മറ്റൊരു കോഴ്സിന് അഡ്മിഷൻ എടുക്കേണ്ട ആവിശ്യമില്ല





കോഫിബോർഡ് 
      വാഴവര ,കട്ടപ്പന

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കാപ്പിത്തോട്ടം, കാപ്പി സംസ്കരണ കേന്ദ്രം തൊഴിലാളികളുടെ പ്ലസ് വൺ, പോളിടെക്നിക്, ഡിപ്ലോമ, ഡിഗ്രീ, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളായ മക്കൾക്ക് കോഫി ബോർഡ് സ്കോളർഷിപ് ധനസഹായം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28.11.2023

 നിബന്ധനകൾ
1. ആദ്യത്തെ രണ്ടു കുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.

2. സർക്കാർ/എയ്ഡഡ്/അംഗീകൃത പ്രൈവറ്റ് സ്‌കൂൾ അഥവാ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാത്രം അപേക്ഷിക്കുക. പാരലൽ കോളേജ്, വിദൂര വിദ്യാഭാസ വിദ്യാർത്ഥികൾക്ക് അവസരമില്ല.

3. മാതാപിതാക്കൾ ആരെങ്കിലും സർക്കാർ/പ്രൈവറ്റ് ഉദ്യോഗസ്ഥർ ആണെങ്കിൽ അവരുടെ മക്കൾക്ക് അപേക്ഷിക്കാൻ അവസരം ഇല്ല.

4. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു തവണ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. അതിനാൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കും, ആദ്യ വർഷ ഡിപ്ലോമ പോളിടെക്നിക് വിദ്യാർത്ഥികൾക്കും മാത്രമാണ് അവസരം.

5. ഡിഗ്രീ, പോസ്റ്റ് ഗ്രാജുവേഷൻ, പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ ഓരോ വർഷവും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ വേണ്ട രേഖകൾ.

വിദ്യാർത്ഥിയുടെ ഇനിപറയുന്ന രേഖകളിൽ ബാധകമായവ സ്വയം സാക്ഷ്യപ്പെടുത്തി അടുത്തുള്ള കോഫി ബോർഡ് ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ചു കൂടെ സമർപ്പിക്കേണ്ടതാണ്.

1. പാസ്പോർട്ട് സൈസ് ഫോട്ടോ

2. ആധാർ കാർഡ് പകർപ്പ്

3. ബാങ്ക് പാസ്ബുക്ക് പകർപ്പ്

4. SSLC സർട്ടിഫിക്കറ്റ് പകർപ്പ് (എല്ലാവരും)

5. ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പകർപ്പ് (ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ)

6. ഏറ്റവും ഒടുവിൽ ലഭിച്ച മാർക്ക് ലിസ്റ്റ് പകർപ്പ് (മറ്റുള്ള എല്ലാവരും)

7. ഡിഗ്രി സർട്ടിഫിക്കറ്റ് കൂടെ മാർക്ക് ലിസ്റ്റ് (പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികൾ മാത്രം)

7. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

8. റേഷൻ കാർഡ് പകർപ്പ് (അംഗങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ പേജ് ഉൾപ്പടെ)

9. അപേക്ഷാ ഫോറത്തിൽ മാതാപിതാക്കൾ ജോലി ചെയ്യുന്ന തോട്ടം ഉടമയുടെ സാക്ഷ്യം, സ്കൂൾ/കോളേജ് പ്രിൻസിപ്പാൾ/മേലധികാരിയുടെ സാക്ഷ്യം.

10. *തോട്ടം ഉടമയുടെ നികുതി രശീതി.

 96052 14662. 

Wednesday, November 22, 2023

23/11/2023


 

നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ സെമിനാർ ഹാളിൽ വച്ച് FYUG Workshop നടത്തുന്നതാണ്. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് നാളെ അവധി നൽകാമെന്ന് അറിയിക്കുന്നു. എല്ലാ അദ്ധ്യാപകരും സെമിനാറിൽ പങ്കെടുക്കുമല്ലോ.


കോളേജിൽ പ്രെയർ , നാഷണൽ ആന്തം എന്നിവ പാടുമ്പോൾ എല്ലാ വിദ്യാർത്ഥികളും മാന്യമായി നിൽക്കണമെന്ന് അറിയിക്കുന്നു. യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന സമയത്ത് വിദ്യാർത്ഥികൾ എഴുന്നേറ്റ് നിൽക്കണ്ട എന്നും അറിയിക്കുന്നു.


Monday, November 20, 2023

21/11/2023

 



ഒന്നാം വർഷബിരുദ വിദ്യാർത്ഥികൾക്ക് റെമഡിയൽ കോച്ചിംഗ് ഉടൻ നടത്തുന്നത് സംബന്ധിച്ച്


 ഡിഗ്രി ഒന്നാം സെമസ്റ്റർ പൂർത്തിയാക്കി രണ്ടാം സെമസ്റ്റർ തുടങ്ങുന്നതിന് മുമ്പായി എല്ലാ ഡിപ്പാർട്ട്മെന്റുകളും  റെമഡിയൽ കോച്ചിംഗ്  നടത്തുകയും റെമഡിയൽ കോച്ചിംഗ് രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടതാണ്.


NB:

1. ഒരു ക്ലാസിലെ എല്ലാവരെയും ഉൾപ്പെടുത്തി റെമഡിയൽ കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു.

2.ഒന്നാം സെമസ്റ്റർ പഠിപ്പിക്കുന്ന അധ്യാപകൻ/ അധ്യാപിക അദ്ദേഹം പഠിപ്പിച്ച പേപ്പറിന്റെ ഒരു പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പർ ക്ലാസിൽ എഴുതിക്കുന്നു.


3. ക്ലാസിലെ സ്ലോ ലേണേഴ്സ് ആയിട്ടുള്ള വിദ്യാർത്ഥികൾ എഴുതുന്ന ഉത്തരക്കടലാസ്  അതേ ക്ലാസിലെ തന്നെ അഡ്വാൻസ്ഡ് ലേണേഴ്സ് ആയ വിദ്യാർത്ഥികളെ കൊണ്ട് മൂല്യംനിർണയം നടത്തിക്കുന്നു (Peer Group Teaching എന്ന രീതി ആണിത്).

4. മുകളിൽ പറഞ്ഞത് ഒരു ശൈലി മാത്രമാണ്. ഇതുപോലുള്ള പലരീതികളിലൂടെയും റെമഡിയൽ കോച്ചിംഗ് ക്ലാസുകൾ പല ദിവസങ്ങളിലായി നടത്തുന്നു.

5. റെമഡിയൽ കോച്ചിംഗ് രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നു. അഡ്വാൻസ്ഡ് ലേണേഴ്സിനും സ്ലോ ലേണേഴ്സിനും വെവ്വേറെ രജിസ്റ്ററുകൾ ആണ് ഉള്ളത് എന്ന് അറിയാമല്ലോ. അറ്റൻഡൻസ് കുട്ടികൾ ഒപ്പിടുകയാണ് വേണ്ടത്.

6. Geotagged ഫോട്ടോകൾ എടുക്കാൻ മറന്നു പോകരുതേ.




കോളേജിൽ പ്രെയർ , നാഷണൽ ആന്തം എന്നിവ പാടുമ്പോൾ എല്ലാ വിദ്യാർത്ഥികളും മാന്യമായി നിൽക്കണമെന്ന് അറിയിക്കുന്നു. യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന സമയത്ത് വിദ്യാർത്ഥികൾ എഴുന്നേറ്റ് നിൽക്കണ്ട എന്നും അറിയിക്കുന്നു.



South Indian Bank is pleased to announce the conduct of SIB Ignite- A National Level Quiz Competition


🔸 Target Audience: College Students of any Stream. 


🔸 Topics: General Knowledge topics - current affairs, personalities, sports, business, technology , arts, history, geography etc.


🔸 Structure: PAN India - Total 8 Zones. 


🔹 Participation : 

A Team Constituting 2 participants only. Multiple teams from a college can participate. 


Three Rounds


🔹 Round 1- Prelims : To be held online (Date to be announced) - All teams to participate.


🔹 Round 2 - Zonal Level : To be held offline. Top 8 teams qualifying in Round 1 to be called for Zonal Level. 


🔹 Round 3 (Finals) - National Level

To be held offline on the 29th Jan 2024. Top Team (First Position) qualifying in Each Zone to be called for National Level.  


Registerations are open:


Note: All details except email Id  to be filled in CAPS.


https://online.southindianbank.com/SIBIgnite/


Last Date for Registerations: 30th Nov 2023

Wednesday, November 15, 2023

16/11/2023

 



ഇന്ന് വൈകിട്ട് 3 മണിക്ക് സെമിനാർ ഹാളിൽ പെ.ബഹു . തോമസ് പെരിയപുറത്തച്ചന്റെ അനുസ്മരണ സമ്മേളനം നടത്തുന്നു. എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.  



KIRF Urgent data: Fille your E mail & phone number in the attached sheet: 

https://docs.google.com/spreadsheets/d/14e6Vw8jWoLD-r2kZYu5RQuAJ3sD8FVSrUOqdZKh0F9M/edit?usp=sharing

Monday, November 13, 2023

14/11/2023

 



Notice: 

Day Observation- November 2023

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:

01 Keralappiravi
Dept. of Malayalam 

10 World Science Day for Peace and Development : Science Forum

13 World Kindness Day: Outreach Cell

14 Children' s Day: 
All Departments

16 National Press Day: Media Club

17 International Students Day: Students Academic Support Cell

21 World Hello Day :NSS

25 International Day for the Elimination of Violence against Women : Women Cell

N. B. Sorry for the delay.


Thanks& Regards

Day Observation Cell

Thursday, November 2, 2023

03/11/2023

 



എല്ലാ വിദ്യാർത്ഥികളും യൂണിഫോം, ഐ.ഡി. കാർഡ് ധരിക്കുന്ന കാര്യത്തിൽ ക്ലാസ് ട്യൂട്ടർമാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അറിയിക്കുന്നു.