Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, July 25, 2024

26/07/2024

 



ദേശീയഗാനം ആലപിക്കുമ്പോഴും വാർത്തകൾ വായിക്കുമ്പോഴും പല അദ്ധ്യാപകരും ക്ലാസിൽ നിന്ന് ഇറങ്ങി പോകുന്നതുകൊണ്ട് കുട്ടികളും ഇറങ്ങി പോകുന്നതായി കാണുന്നു NAAC Visit ഉടനെ ഉള്ളതുകൊണ്ട് ഈ കാര്യത്തിൽ എല്ലാ അദ്ധ്യാപകരും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.


യൂണിവേഴ്സിറ്റി പോർട്ടലിൽ എല്ലാ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെയും ABC ഐഡി എന്റർ ചെയ്യുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ജൂലൈ 29 തിങ്കളാഴ്ച ABC ഐഡി (APAAR ID) ക്രിയേറ്റ് ചെയ്യുവാനായി ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ആധാർ നമ്പർ, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉള്ള സ്മാർട്ട്‌ ഫോൺ, CAP ഐഡി (MG യൂണിവേഴ്സിറ്റി UG ക്യാപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ) എന്നിവയുമായി എത്തുക. സ്മാർട്ട്‌ ഫോണിൽ ഡിജിലോക്കർ ഡൌൺലോഡ് ചെയ്തിട്ട് വരുന്നത് നന്നായിരിക്കും.


Wednesday, July 24, 2024

25/07/2024

 


Welcome programme നു ശേഷം ക്ലാസുമുറികൾ വൃത്തിയാക്കണമെന്ന നിർദേശം കുട്ടികൾക്ക് നൽകുമല്ലോ.

Tuesday, July 23, 2024

24/07/2024

 


എല്ലാ ഡിപ്പാർട്ടുമെൻ്റും നാളെ ഉച്ചകഴിഞ്ഞ് തന്നെ ഒന്നാം വർഷക്കാരുടെ Welcome Programme നടത്തണമെന്ന് അറിയിക്കുന്നു. 

Sunday, July 21, 2024

22/07/2024

 


25-7-2024 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒന്നാം വർഷക്കാർക്ക് Welcome Day programme നടത്താവുന്നതാണ്. 

Sunday, July 14, 2024

15/07/2024

 


ഇന്ന് നടക്കുന്ന ക്രിയേറ്റിവ് സ്കിൽ ടെസ്റ്റിന്റെ സമയം 1.45 മുതൽ 2.15 വരെയാണ്. ഇന്നത്തെ ടൈംടേബിൾ പ്രകാരം 4th Hour classil പോകുന്ന അദ്ധ്യാപകർക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. 1.30 ന് എക്സാം സ്റ്റോറിൽ നിന്ന് Question Paper/ Answer Paper സ്വീകരിക്കുകയും 2.30 ന് മുമ്പായി തിരിച്ചേല്പിക്കുകയും വേണം. മറ്റ് വിശദ വിവരങ്ങൾ Question Paper നൊപ്പം വിതരണം ചെയ്യുന്ന brochure ൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ APAAR ID (ABC ID) എത്രയും വേഗം എന്റർ ചെയ്യാൻ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഡിജിലോക്കർ അക്കൗണ്ട് ആവശ്യമാണ്. ഡിജിലോക്കർ അക്കൗണ്ട് എടുക്കുന്നതിനായി ആധാർ അപ്ഡേറ്റ് ചെയ്തു മൊബൈൽ നമ്പർ കൂടി ലിങ്ക് ചെയ്യാൻ എല്ലാവരോടും ഓറിയന്റേഷൻ സമയത്തു പറഞ്ഞിരുന്നതാണ്. ഈ കാര്യങ്ങൾ ഇതുവരെ ചെയ്യാത്ത വിദ്യാർഥികളോട് ഈ ദിവസങ്ങളിൽ തന്നെ ഈ കാര്യങ്ങൾ പൂർത്തിയാക്കാൻ ഫാക്കൽറ്റി അഡ്വൈസർമാർ ആവശ്യപ്പെടുക. ABC ID എടുക്കാൻ സഹായം ആവശ്യമുണ്ടെങ്കിൽ അതിന് വേണ്ട ട്രെയിനിങ് സംഘടിപ്പിക്കുന്നതാണ്.

Thursday, July 11, 2024

12/07/2024

 


നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്കോളർഷിപ്പുകൾക്ക് (Fresh)ഇപ്പോൾ അപേക്ഷ നൽകാം

* സ്കോളർഷിപ്പുകൾ, അപേക്ഷിക്കേണ്ട  അവസാന തീയതി എന്ന ക്രമത്തിൽ


National Means Cum Merit Scholarship

31-08-2024

Central Sector Scheme Of Scholarships For College And University Students

31-10-2024

Scholarship For Top Class Education For Students With Disabilities

Post Matric Scholarship For Students With Disabilities

31-10-2024

Pre Matric Scholarship For Students With Disabilities

31-08-2024

Prime Minister'S Scholarship Scheme For Central Armed Police Forces And Assam Rifles

Prime Minister'S Scholarship Scheme For Wards Of States/Uts Police Personnel Martyred During Terror/Naxal Attacks

31-10-2024

Prime Minister'S Scholarship Scheme For Ministry Of Railways
31-10-2024

Aicte –Swanath Scholarship Scheme (Technical Diploma)
31-10-2024

Aicte – Swanath Scholarship Scheme ( Technical Degree)
31-10-2024 

Aicte – Pragati Scholarship Scheme For Girl Students ( Technical Degree)
31-10-2024 

Aicte – Pragati Scholarship Scheme For Girl Students ( Technical Diploma)
31-10-2024 

Aicte – Saksham Scholarship Scheme For Specially Abled Student ( Technical Degree)
31-10-2024 

Aicte – Saksham Scholarship Scheme For Specially Abled Student ( Technical Diploma)
31-10-2024

National Scholarship For Post Graduate Studies
31-10-2024 

Ishan Uday Special Scholarship Scheme For Ner
31-10-2024

Central Sector Scholarship Of Top Class Education For Sc Students
31-10-2024

Financial Assistance For Education To The Wards Of Beedi/Cine/Iomc/Lsdm- Pre Matric

31-08-2024

Financial Assistance For Education To The Wards Of Beedi/Cine/Iomc/Lsdm- Post Matric
31-10-2024

Pm Yasasvi Central Sector Scheme Of Top Class Education In College For Obc, Ebc And Dnt Students
31-10-2024 

Pm Yasasvi Central Sector Scheme Of Top Class Education In Schools For Obc, Ebc And Dnt Students
31-10-2024

Wednesday, July 10, 2024

11/07/2024

 


എല്ലാ അദ്ധ്യാപകരും പ്രാർത്ഥനക്ക് മുമ്പ് ക്ലാസിൽ എത്തണമെന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. ഓരോ ക്ലാസും അവസാനിക്കുന്ന സമയത്ത് ബെല്ല് അടിക്കുമ്പോൾ മാത്രം ക്ലാസിൽ നിന്ന് തിരികെ പോകാവൂ എന്നും അറിയിക്കുന്നു.🙏



Monday, July 8, 2024

09/07/2024

 



Course Allocation ന്റെ provisional list ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുക. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത കുട്ടികൾ ഇനി google form പൂരിപ്പിക്കേണ്ടതില്ല. അവരോട് നോഡൽ ഓഫീസറെ സമീപിക്കാൻ ആവശ്യപ്പെടുക.



എല്ലാ ഡിപ്പാർട്ട്മെൻ്റിലും നിന്ന് അസോസിയേഷൻ സെക്രട്ടറിയെ തിരഞ്ഞെടുത്ത് 12 -7-2024 വെള്ളിയാഴ്ചക്കകം പേര് നൽകണമെന്ന് അറിയിക്കുന്നു.


എല്ലാ അദ്ധ്യാപകരും രാവിലെ 10 മണിക്ക് മുമ്പും ഉച്ച കഴിഞ്ഞ് 3.30 ന് ശേഷവും പ്രിൻസിപ്പൽ ഓഫീസിൽ വെച്ചിരിക്കുന്ന അറ്റൻഡൻസ് ബുക്കിൽ ഒപ്പ് രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു. ലീവ് എടുക്കുമ്പോൾ പ്രിൻസിപ്പലിനെ അറിയിക്കുകയും ലീവ് ഫോം പൂരിപ്പിച്ചു നൽകുകയും ചെയ്യേണ്ടതാണ്.



Mentoring 2024-25 :
സ്റ്റുഡൻറ് മെന്ററിങ്ങിന്റെ ഭാഗമായി എല്ലാ ക്ലാസുകളിൽ നിന്നും ടോപ്പ് മാർക്കുള്ള ഒരാൺകുട്ടിയെയും പെൺകുട്ടിയെയും അതാത് ക്ലാസിന്റെ സ്റ്റുഡൻറ് മെൻ്റേഴ്സ് ആയി തെരഞ്ഞെടുക്കണമെന്ന് ഓർമിപ്പിക്കുന്നു. അവരുടെ വാട്സ്ആപ്പ് നമ്പരും പേരും നാളെത്തന്നെ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് കളക്ട് ചെയ്യുന്നതായിരിക്കും. 
കൂടാതെ ഓരോ ക്ലാസിലെയും ക്ലാസ് ട്യൂട്ടർമാരെയും നിശ്ചയിച്ച് ഒരു ലിസ്റ്റ് ആക്കി സൂക്ഷിക്കണമെന്നും ഓർമിപ്പിക്കുന്നു. ഈ വിവരവും നാളെ തന്നെ ശേഖരിക്കുന്നതായിരിക്കും. 
ബഹുമാനപ്പെട്ട HoD മാർ ശ്രദ്ധിക്കുമല്ലോ ...



Sunday, July 7, 2024

08/07/2024

 

90 പേരാണ് first year വിദ്യാർത്ഥികളുടെ Minors &  MDC Allocation ന് വേണ്ടി ഉള്ള google form ഇതുവരെ പൂരിപ്പിച്ചത്. ബാക്കി ഉള്ളവരോട് തിങ്കളാഴ്ച(08-07-2024) 11 AM ന് മുമ്പായി പൂരിപ്പിച്ചു നൽകാൻ Faculty Advisors ആവശ്യപ്പെടണം. അതിന് ശേഷം മാത്രമേ Allocation പൂർത്തിയാക്കാൻ സാധിക്കൂ.


10.30 ന് എല്ലാ ഒന്നാം വർഷ PG വിദ്യാർത്ഥികളോട് സെമിനാർ ഹാളിൽ എത്തണമെന്ന് അറിയിക്കുമല്ലോ.


Dear Hods, 

A meeting of CPIC is scheduled to be conducted at 2 pm today.

Faculty Advisor for MG UGP from all departments are requested to  attend the meeting.

Venue : Seminar Hall



Thursday, July 4, 2024

05/07/2024

 



വിദ്യാഭ്യാസ ധനസഹായം
        കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ / എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസ നടത്തിയവരും 2023 – 24 വർഷത്തെ എസ്എസ്എൽസി / ടിഎച്ച്എൽസി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു / എച്ച്എസ്ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസി പരീക്ഷയിൽ 70 പോയിന്റും പ്ലസ്ടു / വിഎച്ച്എസ്ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 2024 ജൂലൈ 1 മുതൽ ജൂലൈ 31 ന് വൈകിട്ട് അഞ്ചു മണി വരെയും, അപ്പീൽ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2024 ആഗസ്റ്റ് 12 ന് വൈകിട്ട് അഞ്ചു മണി വരെയും സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോം www.agriworkersfund.org വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടാതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

https://www.facebook.com/share/p/ShKKKRuwPv6HpS8W/?mibextid=K35XfP


ഇന്ന് രാവിലെ 10.30 ന് എല്ലാ ഒന്നാം വർഷ വിദ്യാർഥികളേയും സെമിനാർ ഹാളിലേക്ക് പറഞ്ഞ് വിടണമെന്ന് അറിയിക്കുന്നു.


https://forms.gle/iE7wrnKKHwMMbcZi6
Minors / MDC / AEC Selection Form



https://forms.gle/ewFc1ELsqPMHMU8N8
For G-suit ID Data collection

Wednesday, July 3, 2024

04/07/2024

 


പ്രധാനപ്പെട്ട അറിയിപ്പ്

 ഓരോ ഡിപ്പാർട്ട്മെന്റും തങ്ങൾ ഡിഗ്രി ഒന്നാം സെമസ്റ്ററിൽ ഓഫർ ചെയ്യുന്ന മേജർ, മൈനർ എന്നിവയ്ക്കായി പ്രത്യേകം ഗൂഗിൾ ക്ലാസ് റൂം ഉടൻ ക്രിയേറ്റ് ചെയ്യണം എന്ന് ഓർമിപ്പിക്കുന്നു. 

 ഗൂഗിൾ ക്ലാസ് റൂം ക്രിയേറ്റ് ചെയ്തതിനുശേഷം അതാത് ഡിപ്പാർട്ട്മെന്റ് ഓഫർ ചെയ്യുന്ന പേപ്പറുകളുടെ ടൈറ്റിലുകൾ ഉൾപ്പെടുത്തി ടോപ്പിക്കുകൾ ക്രിയേറ്റ് ചെയ്യുകയും വേണം.

 ഓരോ ഗൂഗിൾ ക്ലാസ് റൂമിലും പ്രിൻസിപ്പാൾ, വകുപ്പ് മേധാവി എന്നിവരെ ടീച്ചേഴ്സ് ആയി ചേർക്കണം.


Class tutors of first year students are directed to complete first level of mentoring today. They should complete the tutorial records entries in paams also today. After verification by each student, take printout of tutorial records and update the tutorial records file. After mentoring, tutors should send the students for a library visit. Consult the librarian for a convenient time slot.


Open Course 2024-25 സംബന്ധിച്ച അറിയിപ്പ്:

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ കോഴ്സിൻ്റെ ക്ലാസുകൾ തുടങ്ങാത്ത ഡിപ്പാർട്ട്മെൻ്റുകൾ (Day 1, 2, 3, & 5 ) ഇന്ന് തന്നെ ക്ലാസുകൾ ആരംഭിക്കുമല്ലോ. 

വിദ്യാർത്ഥികളുടെ താല്കാലിക ലിസ്റ്റ് https://pcmoc.blogspot.com/p/rank-list-2024-25.html?m=1
എന്ന ലിങ്കിൽ ലഭ്യമാണ്. 
HoD മാർ ശ്രദ്ധിക്കുമല്ലോ ...


MDC&Minors അലൊക്കേഷൻ നടത്തിയതിനു ശേഷമേ ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ആരംഭിക്കാൻ സാധിക്കൂ എന്നതിനാൽ നാളെ ഈ വിദ്യാർത്ഥികൾ ഫ്രീ ആണ്. അതിനാൽ നാളെ അവർക്കുള്ള ജനറൽ ഓറിയന്റേഷൻ നടത്താവുന്നതാണ്. താഴെ പറയുന്ന സെല്ലുകളും ക്ലബ്ബുകളും കമ്മിറ്റികളും നാളെ ഓഡിറ്റോറിയത്തിൽ പ്രസന്റേഷൻ നടത്താൻ തയ്യാറായി വരിക. 1. IQAC 2. OBE 3. Electoral Literacy Cell 4. Anti-narcotic Cell 5. Anti-Ragging Cell 6. NCC 7. NSS 8. Student Academic Support Cell 9. Counseling Cell 10. Equal Opportunity Cell 11. Grievance Redressal Cell 12. Internal Compliance Committee 13. Internal Examination Cell 14. Women's Cell 15. Mentoring Cell 16. Placement Cell 17. Scholarship Cell 18. Value Education Cell 19. NAAC Visit - An Overview 20. Activities of Physical Education Department.


പ്രിയപ്പെട്ട നവാഗതരായ വിദ്യാർത്ഥികളെ 

നമ്മുടെ കോളേജിലെ ലൈബ്രറിയുടെ റിസോഴ്സുകൾ സേവനങ്ങൾ എന്നിവ  നിങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഇന്ന് ഉച്ചതിരിഞ്ഞ് ഓറിയൻ്റേഷൻ ക്ലാസ്സ്  സംഘടിപ്പിച്ചിരിക്കുന്നു. 

താഴെത്തന്നിരിക്കുന്ന ക്രമത്തിൽ വിദ്യാർത്ഥികൾ സമയക്രമമനുസരിച്ച് സെമിനാർ ഹാളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുമല്ലോ? അധ്യാപകർ അവരെ വിടാൻ ശ്രദ്ധിക്കുമല്ലോ.

1:30- 2:30 മലയാളം, ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ്

2:30-3:30 ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കൊമേഴ്സ്.

സ്നേഹപൂർവ്വം

പ്രിൻസിപ്പൽ 
പാവനാത്മാ കോളേജ്






Draft of the Academic Calendar 2024-2025 is attached. Head of the departments, Committee, and Cell coordinators are requested to go through the data. If any addition or deletion is required, notify before 07-07-2024.



Monday, July 1, 2024

02/07/2024

 


ഫസ്റ്റ് ഇയർ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ നടക്കുന്ന സമയത്തു ഫസ്റ്റ് ഇയർ ബാച്ചിന്റെ mentors ഉം ഫ്രീ ആയിട്ടുള്ള അധ്യാപകരും ഓഡിറ്ററിയത്തിൽ എത്തുക. ഉച്ച കഴിഞ്ഞും നാളെയും വിദ്യാർത്ഥികൾ ഡിപ്പാർട്മെന്റിൽ എത്തുമ്പോൾ അവരോട് പറയാനുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഇത് ഉപകരിക്കും.

ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾ ഉച്ചക്ക് ക്ലാസ്സിൽ വരുമ്പോൾ 2 മണി വരെ MDC/Minor കോഴ്സുകളെ കുറിച്ചുള്ള ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുക. 2 മണി മുതൽ MDC എടുക്കുന്ന അധ്യാപകർ അവരുടെ കോഴ്സ് present ചെയ്യും. Aided stream ലുള്ള കുട്ടികളെ മെയിൻ ഓഡിറ്റോറിയത്തിലേക്കും Unaided stream ലുള്ള കുട്ടികളെ സെമിനാർ ഹാളിലേക്കും വിടുക.