വിദ്യാഭ്യാസ ധനസഹായം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സർക്കാർ / എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസ നടത്തിയവരും 2023 – 24 വർഷത്തെ എസ്എസ്എൽസി / ടിഎച്ച്എൽസി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും പ്ലസ്ടു / എച്ച്എസ്ഇ പരീക്ഷയിൽ 85 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസി പരീക്ഷയിൽ 70 പോയിന്റും പ്ലസ്ടു / വിഎച്ച്എസ്ഇ പരീക്ഷയിൽ 80 ശതമാനവും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ 2024 ജൂലൈ 1 മുതൽ ജൂലൈ 31 ന് വൈകിട്ട് അഞ്ചു മണി വരെയും, അപ്പീൽ അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ 2024 ആഗസ്റ്റ് 12 ന് വൈകിട്ട് അഞ്ചു മണി വരെയും സ്വീകരിക്കുന്നതാണ്. അപേക്ഷാ ഫോം www.agriworkersfund.org വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടാതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.
https://www.facebook.com/share/p/ShKKKRuwPv6HpS8W/?mibextid=K35XfP
ഇന്ന് രാവിലെ 10.30 ന് എല്ലാ ഒന്നാം വർഷ വിദ്യാർഥികളേയും സെമിനാർ ഹാളിലേക്ക് പറഞ്ഞ് വിടണമെന്ന് അറിയിക്കുന്നു.
https://forms.gle/iE7wrnKKHwMMbcZi6
Minors / MDC / AEC Selection Form
https://forms.gle/ewFc1ELsqPMHMU8N8
For G-suit ID Data collection
No comments:
Post a Comment