ഒന്നാം വർഷ ബിരുദ (MGU-UGP) വിദ്യാർത്ഥികളുടെ കോഴ്സ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുകയാണ്. ഓരോ ഡിപ്പാർട്മെന്റിലെയും സീനിയർ ഫാക്കൽറ്റി അഡ്വൈസർമാരുടെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെ ആണ് കോഴ്സുകൾ രജിസ്റ്റർ ചെയ്യേണ്ടത്. പലർക്കും അവർ പഠിക്കുന്ന പേപ്പറിന്റെ പേര് ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം........ എന്നിങ്ങനെ മാത്രമേ അറിയൂ. പല മൈനറുകളും MDC കളും ഓഫർ ചെയ്യുന്ന ഡിപ്പാർട്മെന്റുകൾ നമുക്കുണ്ട്. അതുകൊണ്ട് തന്നെ SFA മാർക്കും പേപ്പർ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇന്ന് വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ വരുമ്പോൾ ഒന്നാം സെമെസ്റ്ററിൽ അവർ പഠിക്കുന്ന പേപ്പറിന്റെ പേര് എല്ലാ അധ്യാപകരും അവരെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോഴ്സ് സെലക്ഷനിൽ പേപ്പർ മാറി പോയാൽ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പറ്റാതെ വരും. നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന പേപ്പറുകൾ ഈ മെസ്സേജിനോടൊപ്പമുള്ള ലിസ്റ്റിൽ നൽകിയിട്ടുണ്ട്. SFA മാർ കോഴ്സ് സെലക്ഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോഡൽ ഓഫീസർ അറിയിക്കുന്നതാണ്. അതിന് ശേഷം മാത്രം കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചാൽ മതിയാവും. ഒക്ടോബർ 3 ആണ് യൂണിവേഴ്സിറ്റി നൽകിയിരിക്കുന്ന അവസാന തീയതി.
Counselling Service (Jeevani- Ms. Nema Tom) is available today. Kindly inform the Counselling Cell if any student requires counselling...
No comments:
Post a Comment