Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, October 29, 2024

30/10/2024

 


15 ദിവസം തുടർച്ചയായി ക്ലാസിൽ ഹാജരാകാതിരിക്കുന്ന വിദ്യാർത്ഥികളുടെ വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.

Monday, October 28, 2024

29/10/2024


 വയനാട് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 150 വീടുകളാണ് MGU NSS ന്റെ നേതൃത്വത്തിൽ  നിർമിച്ചു നൽകുന്നത്. യൂണിവേഴ്സിറ്റി നിർദ്ദേശമനുസരിച്ച് പരമാവധി തുക കോളേജുകളിൽ നിന്നും കളക്ട് ചെയ്ത് നൽകുവാനാണ് അറിയിച്ചിരിക്കുന്നത്.


അതനുസരിച്ച് നമ്മുടെ കോളേജിൽ 30/10/2024 ബുധനാഴ്ച ഒരു ഫണ്ട്‌ കളക്ഷൻ നടത്തുന്നുണ്ട് . 


2022-23 ലെ We Care പ്രോജെക്ടിനുള്ള സ്റ്റേറ്റ് അവാർഡ് പവനാത്മാ കോളേജിന് ലഭിച്ചിരുന്നല്ലോ. ഈ വർഷവും 

എല്ലാ വിദ്യാർത്ഥികളും 

അദ്ധ്യാപക അനദ്ധ്യാപകരും കഴിയുന്നത്ര  നല്ല രീതിയിൽ സഹകരിക്കുമല്ലോ...

വോളന്റീർസ് ക്ലാസ്സുകളിലും ഡിപ്പാർട്മെന്റുകളിലും വന്നു കളക്ട് ചെയ്തുകൊള്ളും.


Sunday, October 27, 2024

28/10/2024

 


MGU-UGP ഒന്നാം സെമെസ്റ്ററിലെ പേപ്പറുകളുടെ സിലബസിന്റെ 20% Teacher Specific Content (TSC) ആണല്ലോ. ഇത് എല്ലാ ഡിപ്പാർട്മെന്റുകളും തയാറാക്കിയിരുന്നെങ്കിലും അക്കാഡമിക് കമ്മിറ്റിയിൽ വെച്ച് approve ചെയ്തിരുന്നില്ല. ഇത് Continuous Comprehensive Assessment (CCA) ന്റെ ഭാഗമായി അധ്യാപകർ തന്നെ ആണ് Evaluate ചെയ്യേണ്ടത്. Internal mark തയാറാക്കുമ്പോൾ ഈ ഡീറ്റെയിൽസ് എല്ലാം ആവശ്യമുണ്ട്. കൂടാതെ ഒരു കോപ്പി ഡിപ്പാർട്മെന്റിൽ സൂക്ഷിക്കേണ്ടതും ഒരു കോപ്പി അക്കാഡമിക് കമ്മിറ്റിക്കു കൈമാറേണ്ടതുമാണ്. യൂണിവേഴ്സിറ്റിയിൽ നിന്നു ഇൻസ്‌പെക്ഷൻ ഉണ്ടാവും എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഒന്നാം സെമെസ്റ്ററിൽ പഠിപ്പിക്കുന്ന എല്ലാവരും Teacher Specific Content ന്റെ 2 കോപ്പി വീതം 2024 നവംബർ 1 ന് മുമ്പായി പ്രിൻസിപ്പലിന് കൈമാറുക. അതുപോലെ MGU-UGP ഡിപ്പാർട്മെന്റ് കമ്മിറ്റി യുടെ ലിസ്റ്റും കൈമാറുക. TSC യുടെയും ഡിപ്പാർട്മെന്റ് കമ്മിറ്റിയുടെയും samples ഉം template ഉം ഈ മെസ്സേജിനൊപ്പം നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് നൽകേണ്ട internal mark sheet തയ്യാറാക്കാൻ ആവശ്യമായ പരിശീലനം അക്കാഡമിക് കമ്മിറ്റി നൽകുന്നതാണ്. അതിന് ശേഷം മാത്രം internal mark ജനറേറ്റ് ചെയ്‌താൽ മതിയാവും. First semester ഇൽ പഠിപ്പിക്കുന്ന എല്ലാവരും https://ums.mgu.ac.in/login  എന്ന address ഇൽ ഉള്ള UMS portal ഇൽ കയറി Teaching & FYUGP ( New) എന്ന tab ഇൽ ക്ലിക്ക് ചെയ്ത് അവരവർ പഠിപ്പിക്കുന്ന കോഴ്സുകൾ അപ്ഡേറ്റ് ചെയ്യുക.




Thursday, October 24, 2024

25/10/2024

 

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് ട്യൂട്ടർമാർ പരമാവധി വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് രജിസ്റ്റർ ചെയ്യിക്കുമല്ലോ. അവസാന ദിവസം ഒക്ടോബർ 31 -ാണ്.

Wednesday, October 23, 2024

24/10/2024

 


ഒന്നാം വർഷ വിദ്യാർത്ഥികളുടെ MDC,AEC, തുടങ്ങിയ കോഴ്സുകൾ എടുക്കുന്ന അദ്ധ്യാപകർ ലീവ് എടുക്കുമ്പോൾ കുട്ടികളോട് ലൈബ്രറിയിൽ പോകുന്ന കാര്യം അവരെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

Monday, October 21, 2024

22/10/2024

 


PTA മീറ്റിംഗിന് എല്ലാ മാതാപിതാക്കളും കോളേജിൽ എത്തി PTA Register ൽ ഒപ്പിട്ടു വെന്ന് ക്ലാസ് ട്യൂട്ടർമാർ ഉറപ്പാക്കേണ്ടതാണ്.

UGC നിർദേശമനുസരിച്ച് എല്ലാ അധ്യാപകരും  9.30 മുതൽ 4.30 വരെ കോളേജിൽ ഉണ്ടാകേണ്ടതാണ്. നാളെ മുതൽ സെക്കൻഡ് ബെൽ അടിക്കുന്നതിനു മുമ്പ് ക്ലാസിൽ എത്തുകയും ദേശീയഗാനത്തിനു ശേഷം മാത്രമേ എല്ലാ അദ്ധ്യാപകരും ക്ലാസിൽ നിന്ന് തിരികെ പോരാ വൂ എന്ന് അറിയിക്കുന്നു.

Sunday, October 20, 2024

21/10/2024


പതിനാറാംങ്കണ്ടം  ഗവണ്മെന്റ് HSS ന്റെ നേതൃത്വത്തിൽ 23/10/2024 നു ഒരു ബിരിയാണി ചലഞ്ച് നടത്തുന്നുണ്ട് . 150 രൂപയാണ് ഒരു ബിരിയാണിയുടെ വില. ബിരിയാണി കോളേജിൽ എത്തിച്ചു തരുന്നതാണ്.
വാങ്ങിക്കുവാൻ താല്പര്യമുള്ളവർ 7012523255  (Anso Roy) എന്ന നമ്പറിൽ  ഗൂഗിൾ പേ ചെയ്ത് പേരും ഗൂഗിൾ പേ സ്ക്രീൻഷോട്ടും തന്നിരിക്കുന്ന നമ്പറിലേക്ക്  ഇന്നു വൈകുന്നേരം 8 മണിക്ക് മുൻപ്  അയക്കേണ്ടതാണ്. 
 

Wednesday, October 16, 2024

17/10/2024 Union Election

 



ഇൻൻ്റേണൽ പരീക്ഷയുടെ മാർക്ക് എല്ലാ HOD മാരും നാളെ ഏല്പിക്കണമെന്ന് അറിയിക്കുന്നു.


Tuesday, October 15, 2024

16/10/2024

 


ഇൻഡസ്ട്രി വിസിറ്റ്, ടൂർ എന്നിവ പോകുന്നവർ പ്രിൻസിപ്പലിൻ്റെപക്കൽ നിന്നും രേഖാമൂലം അനുവാദം വാങ്ങി ഓഫീസിൽ ഏൽപിക്കണമെന്ന് അറിയിക്കുന്നു

നാളെ ക്ലാസ്സ്‌ റെപ്രസന്റെറ്റീവ് തെരെഞ്ഞെടുപ്പിന്റെ പോളിങ് ഓഫീസർമാരായി നിയോഗിക്കപ്പെട്ടിട്ടുള്ള അധ്യാപകരുടെ ഒരു മീറ്റിംഗ് ഇന്ന് 3.15 PM ന് സെമിനാർ ഹാളിൽ ചേരുന്നു. എല്ലാവരും എത്തിച്ചേരുക.

65% അറ്റൻഡൻസ് ഇല്ലാത്ത വിദ്യാർത്ഥികളുടെ പരീക്ഷയുടെ ആപ്ലിക്കേഷൻ HOD ഒപ്പിടുന്നതിനു മുമ്പ് പ്രിൻസിപ്പലിൻ്റെ അനുവാദം വാങ്ങണമെന്ന് കുട്ടികളെ അറിയിക്കേണ്ടതാണ്.


Monday, October 14, 2024

15/10/2024

 


There will be a General PTA (10am)and class PTA meetings (11 am) on 22nd  (Tuesday). 

 All class tutors should prepare mark list of Internal exams and get signed by the parents.

Wednesday, October 9, 2024

10/10/2024


SF കോഴ്സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സെമസ്റ്റർ ഫീസ് മുഴുവൻ അടക്കേണ്ടതാണെന്ന് ക്ലാസ് ട്യൂട്ടർമാരും സ്റ്റുഡൻ്റ് മെൻ്റർമാരും എല്ലാവരേയും അറിയിക്കേണ്ടതാണ്. 



2025-25 അധ്യയന വർഷത്തിൽ അധ്യാപകരെ ഏൽപ്പിച്ചിട്ടുള്ള വിവിധ ഉത്തരവാദിത്വങ്ങളുടെ  Appointment Orders ഇന്ന് ഡിപ്പാർട്ട്മെന്റുകളിൽ എത്തിക്കുന്നതാണ്.

All faculty members are reminded to enter the marks for internal examinations in PAAMS. A printed copy of the marks must be submitted to the Principal on or before October 21, 2024. Since the university is preparing software for the internal assessment of FYUGP courses, their mark lists should be submitted directly, without entry in PAAMS.



 

Tuesday, October 8, 2024

09/10/2024

 


Counselling Service (Jeevani- Ms. Nema Tom) is available today.  

Monday, October 7, 2024

08/10/2024

 


ഇന്നത്തെ പരീക്ഷക്ക് മാറ്റമില്ല എന്ന് അറിയിക്കുന്നു.

Wednesday, October 2, 2024

03/10/2024

 



Dear faculty members, 
Question papers from few teachers are yet to receive at internal examination cell. It is essential to get all question papers to set the exam in a systematic way. Please submit them (through google form) before2. 00pm today.