Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, February 27, 2023

28/02/2023

 

 

1. കഴിഞ്ഞ ദിവസം കൂടിയ സ്റ്റാഫ് കൗൺസിൽ തീരുമാനമനുസരിച്ച് എല്ലാ ക്ലാസ് മുറികളും വൈകുന്നേരം 3.40 ന് പൂട്ടുന്നതായിരിക്കും. കോളേജ് കാമ്പസിലെ ഗേറ്റുകൾ 5 മണിക്ക് പൂട്ടാനുള്ള തുകൊണ്ട് എല്ലാ വാഹനങ്ങളും (വിദ്യാർത്ഥികളുടെ വാഹനങ്ങൾ) വൈകിട്ട് 5 മണിക്കു ശേഷം കാമ്പസിന്റെ വെളിയിൽ പാർക്ക് ചെയ്യണമെന്നും അറിയിക്കുന്നു. 


2. 5 ഡിപ്പാർട്ടുമെന്റുകളും 17 സെല്ലുകളും റിപ്പോർട്ട് സമർപ്പിച്ചു. ബാക്കിയുള്ളവരും താമസിയാതെ സമയം കിട്ടുന്നതനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കി അയക്കുമല്ലോ. 


Sunday, February 26, 2023

27/02/2023

 

1. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് വാങ്ങുന്നതിനു മുമ്പ് ഫീസ് കുടിശിക അടക്കണമെന്ന് അറിയിക്കുന്നു.

2. നാളെ യൂണിവേഴ്സിറ്റിയിൽ പോകുന്നുണ്ട്.

3. മുരിക്കാശ്ശേരി പാവനാത്മാ കോളേജ് കൊമേഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഡേറ്റ അനാലിസിസ് വർക്ക് ഷോഷ് സംഘടിപ്പിക്കുന്നു  . https://idukki.live/News/News-52854.html


4. 


കഴിഞ്ഞ വർഷം ബി.എ മലയാളം പഠിക്കാൻ എത്തിയ അഭിനവ് ഈ വർഷം കോളേജിൽ കിഡ്നി ഡയാലിസിസ് നടത്തുന്നതു കൊണ്ട് ഒരു ദിവസം പോലും വരുന്നില്ലായിരുന്നു

Wednesday, February 22, 2023

23/02/2023

 

1. ഫസ്റ്റ് ഇയർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്ന വർ 10 മണി മുതൽ 1 മണി വരെ ഓഡിറ്റോറിയത്തിൽ പരീക്ഷക്ക് സഹായിക്കാൻ എത്തണമെന്ന് അറിയിക്കുന്നു. 

 

2. PAAMS ൽ ഈ സെമസ്റ്ററിന്റെ ടൈം ടേബിൾ ഇന്നുതന്നെ എല്ലാവരും upload ചെയ്യണമെന്ന് അറിയിക്കുന്നു. വളരെ അത്യാവശ്യമായി ഇതിന്റെ കോപ്പി ഇന്നുതന്നെ ആവശ്യമായ തുകൊണ്ടാണ്. 


Monday, February 20, 2023

21/02/2023

 


അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു


 https://idukki.live/News/News-51918.html


വാർത്തകൾ വേഗത്തിൽ അറിയാൻ

Join what's app group 👇


 https://chat.whatsapp.com/E4WN45wp3N3Hk1tYUZ1gVH



https://m.facebook.com/story.php?story_fbid=pfbid02vpsgHNem2y8CZVo3VVtdRpfhc6yyCEi23iaXXJCseoTN7CB3MUx4BqcZySsJacGRl&id=100063675653146&mibextid=Nif5oz

Sunday, February 19, 2023

20/02/2023

 


1. ഒന്നാം വർഷ ഡിഗ്രി ക്കാർക്ക് 23 ന് ഇംഗ്ലീഷിന്റെ 3 മണിക്കൂർ പരീക്ഷ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതിനും 27 ന് ഹോൾ ടിക്കറ്റ് വാങ്ങാൻ വരുന്ന ദിവസം കോർ പേപ്പറിന്റെ 3 മണിക്കൂർ പരീക്ഷയും നടത്തുന്നതിന് തീരുമാനിച്ച വിവരം അറിയിക്കുന്നു. എല്ലാവരും അതിനുള്ള ക്രമീകരണം നടത്തുമല്ലോ'...

 

 

2. ഈ മാസം 24 നു മുമ്പ് എല്ലാ ഡിപ്പാർട്ടുമെന്റുകളുടേയും സെല്ലുകളുടേയും റിപ്പോർട്ട് നൽകണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

 

3. ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്  2022-23 (Fresh)  അപേക്ഷ ക്ഷണിച്ചു 🎓🎓
➖➖➖➖➖➖➖➖➖
കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2022-23 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്  അപേക്ഷകൾ ക്ഷണിച്ചു. മാർച്ച്‌ 10 വരെയാണ് ഓൺലൈൻ ആയി അപേക്ഷിക്കാൻ സാധിക്കുക.

🎓 യോഗ്യത

▪️കേരളത്തിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം.
▪️പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.

💰 Scholarship amount:
Degree
1st year : 12000
2nd year : 18000
3rd year : 24000

PG
1st year : 40000
2nd year : 60000

📌വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

💻  അപേക്ഷ വെബ്സൈറ്റ് :
https://dcescholarship.kerala.gov.in/hescholarship/he_ma/

 🗓️ അപേക്ഷിക്കാനുള്ള അവസാന തിയതി:
10 മാർച്ച്‌ 2023

📂 ആവിശ്യമായ രേഖകൾ
▪️Photo
▪️Signature
▪️Bank passbook
▪️SSLC certificate
▪️+2 Mark list
▪️Nativity certificate for CBSE /ICSE scheme students
▪️ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ് /NCL
▪️BPL Certificate (for BPL )
▪️PH certificate (for handicapped)

⭕അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.

 


 




Thursday, February 16, 2023

17/02/2023

 

പരീക്ഷക്ക് വന്ന കുട്ടികളോട് ലൈബ്രറിയിൽ പോയി ഇരുന്ന് പഠിക്കാൻ പറയുമല്ലോ. അവരുടെ ക്ലാസ് മുറികൾ പൂട്ടിയിടുമല്ലോ

Wednesday, February 15, 2023

16/02/2023

 

ഇന്ന് 250 ൽ പരം വിദ്യാർത്ഥികൾ ലൈബ്രറിയിൽ എത്തിയിരുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി.

Tuesday, February 14, 2023

15/02/2023

 


1. സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു


14/2/2023


രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന വിവിധ സ്‌കോളർഷിപ്പുകൾക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകൾ ക്ഷണിച്ചു. ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്

ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റൽ സ്റ്റെപ്പന്റ് / പ്രതിവർഷ സ്‌കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം - 5000 രൂപ, ബിരുദാനന്തര ബിരുദം - 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ - 7000 രൂപ, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് - 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക.


പ്രൊഫ.ജോസഫ് മുണ്ടശ്ശേരി  സ്‌കോളർഷിപ്പ്

എസ്.എസ്.എൽ.സി/പ്ലസ് ടു/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് നേടിയവർക്കും, ബിരുദത്തിന് 80% മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാം.എസ്.എസ്.എൽ.സി/ പ്ലസ് ടു വി.എച്ച്.എസ്.ഇ വിഭാഗത്തിന് 10,000 രൂപയും ബിരുദത്തിന് 80% മാർക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാർക്ക് നേടി വിജയിച്ചവർക്ക് 15000/- രൂപയും സ്‌കോളർഷിപ്പ് തുകയായി ലഭിക്കും.

 കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.


2. കോളേജിൽ നേരത്തെ എത്തുന്നവരും താമസിച്ച് പോകുന്നവരും ലൈബ്രറിയിൽ കയറി രജിസ്റ്ററിൽ പേര് രേഖപ്പെടുത്തുകയോ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് അറിയിക്കുന്നു. ലൈബ്രറി ഉപയോഗിക്കുന്നവരുടെ എണ്ണം ഈ മാസം വളരെ കുറവാണ്. എല്ലാവരും സഹകരിക്കുക.

3. എല്ലാ അദ്ധ്യാപകരും കുട്ടികളെ ലൈബ്രറിയിൽ പറഞ്ഞ യക്കുകയും ഓരോ ക്ലാസിന്റെ അവസാനത്തെ 10 മിനിറ്റ് മറ്റ് ക്ലാസുകൾക്ക് ശല്യമാകാതെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോകുകയും ചെയ്താൽ എണ്ണം കൂട്ടാൻ കഴിയും. എല്ലാവരും സഹകരിക്കുമല്ലോ. 🙏

Monday, February 13, 2023

14/02/2023

 


Format - Semester Result Analysis

 

ഈ പ്രാവശ്യത്തെ 4 th സെമസ്റ്റർ UG, PG റിസൽട്ട് അതാത് ക്ലാസ് ട്യൂട്ടർമാർ മുകളിൽ തന്നിരിക്കുന്ന ഫോമിലാക്കി എത്രയും വേഗം  ഓഫീസിൽ എത്തിക്കുമല്ലോ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കെമിസ്ട്രി സജി സാറിനെ സമീപിക്കുമല്ലോ.


Sunday, February 12, 2023

13/02/2023

 

യൂണിഫോം ഇടാതെ കുട്ടികൾ ക്ലാസ്സിൽ ഇരിക്കാൻ അനുവദിക്കരുത് എന്ന കാര്യം എല്ലാ അദ്ധ്യാപകരും ശ്രദ്ധിക്കുമല്ലോ. പല സംഭവങ്ങളും ശ്രദ്ധയിൽ പെടുന്നതു കൊണ്ടാണ്. കുട്ടികൾക്ക് ഉച്ചക്ക് ശേഷം അവധി കൊടുക്കുമ്പോൾ കൃത്യമായി അറിയിക്കുമല്ലോ.


Saturday, February 11, 2023

11/02/2023

 

ഇടുക്കി രൂപതാ ടീച്ചേഴ്സ് ഗിൽഡിന്റെ സ്നേഹ സംഗമം 2023 മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ വച്ച്  നടന്നു; ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു


https://m.facebook.com/story.php?story_fbid=pfbid0pU4sN8VhSzN3bCUPo2dmhRGR52YPk5YLUB691E3zXz8W4baqgebD7KaDEyhaUTTGl&id=100063675653146&mibextid=Nif5oz 


https://idukki.live/News/News-50545.html

Friday, February 10, 2023

10/02/2023

 



നാളെ (11/02/2023) സ്പെഷ്യൽ ക്ലാസ് എടുക്കുന്നത് അസൗകര്യമായതുകൊണ്ട് ഒഴിവാക്കുമല്ലോ. 




Wednesday, February 8, 2023

09/02/2023

 


പ്രിയമുള്ള അധ്യാപകരെ, 

 നാളെ (09/02/2023) വ്യാഴാഴ്ച  നമ്മുടെ കോളേജിൽ വച്ച്  NAVANIRMAN EDUCATIONAL EXPO 2023 (വിദ്യാഭ്യാസ പ്രദർശനം) നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു. നമ്മുടെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക്  ഈ വിദ്യാഭ്യാസ പ്രദർശനം കാണുവാൻ അവസരം ഒരുക്കുന്നു. ഓരോ ഡിപ്പാർട്ട്മെന്റിലെയും  വിദ്യാർത്ഥികൾക്ക് 20 മിനിറ്റ് സമയമാണ് വിദ്യാഭ്യാസ പ്രദർശനം കാണുവാൻ നിശ്ചയിച്ചിരിക്കുന്നത്.

B. Voc : 10.30 to 10.50 am

B. Com: 10.50 to 11.15 am

BA English : 11.15 to 11.35 am

BA. Economics: 11.35 to 11.55 am

BA Malayalam 12.00 to 12.20 pm

B. Sc Mathematics 12.20 to 12.40 pm

B. Sc Chemistry 12.40 to.01.00 pm

B. Sc Physics. 01.35 to 1.50 pm

 ഈ സമയങ്ങളിൽ മൂന്നാം വർഷ വിദ്യാർത്ഥികളെ ഈ വിദ്യാഭ്യാസ പ്രദർശനം കാണുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുവാൻ അധ്യാപകർ ശ്രദ്ധിക്കുമല്ലോ. 


മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ എഡ്യൂക്കേഷൻ എക്സ്പോ 2023 സംഘടിപ്പിച്ചു.  പ്രിൻസിപ്പൽ ഡോ. ബന്നോ പുതിയാപറമ്പിൽ ഉദ്ഘാടനം  ചെയ്തു. 


https://facebook.com/644608414338341

https://idukki.live/News/News-50174.html



Tuesday, February 7, 2023

08/02/2023

 1. ടൂർ, ഐ വി എന്നിവക്ക് പോകുന്നവർ ഒരു ബ്രോഷറും പോയ സ്ഥലത്തെ ഫോട്ടോയും മറക്കാതെ തരുമല്ലോ.

2. ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷൻ സമയത്തെ ഡ്യൂസ് ലിസ്റ്റ് ക്ലാസ് ട്യൂട്ടർമാരെ ഏൽപിക്കുന്നതാണ്. എത്രയും വേഗം ബാലൻസ് തുക ഓഫീസിൽ അടക്കണമെന്ന് കുട്ടികളെ അറിയിക്കുമല്ലോ.. 

3. 



Monday, February 6, 2023

07/02/2023

 



മുരിക്കാശേരി മാർ സ്ലീവാ കോളേജിൽ നടന്ന ഫിയ ഫിയാഗ 2K23 യിൽ നേട്ടങ്ങൾ കരസ്ഥമാക്കി പാവനാത്മ കോളേജ്


https://facebook.com/642871634512019 https://idukki.live/News/News-49807.html






Friday, February 3, 2023

03/02/2023

1. NCC camp Sports എന്നിവയിൽ പങ്കെടുക്കാൻ പോയതു കൊണ്ട് ഏതെങ്കിലും യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ന് 3 മണിക്ക് മുമ്പ് വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.

 

2. Day Observation Feb 4👉 World Cancer Day -Department of Malayalam. Feb 8👉 Internet Day-Department of Computer Science.Feb11👉 World Day of the Sick NSS. Feb20👉 World Day of Social Justice NSS.Feb 21👉 International Mother Tongue Day -Department of Malayalam.Feb 28👉 National Science Day -Department of Physics