Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Friday, September 27, 2024

28/09/2023 GIS

 



MGU-UGP (Honours) ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം സെമെസ്റ്റർ കോഴ്സുകൾ യൂണിവേഴ്സിറ്റി പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ 
---------------------------------------------------
1. ഓരോ വിദ്യാർത്ഥിയുടെയും login ഇൽ നിന്നാണ് കോഴ്സുകൾ രജിസ്റ്റർ ചെയ്യേണ്ടത്. 
2. Login ക്രീയേറ്റ് ചെയ്യുന്നതിന് ABC ID (APAAR ID), ആധാർ നമ്പർ, ജനന തീയതി, Email Id യിൽ login ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവ ആവശ്യമാണ്.
3. ഓരോരുത്തരും അവരവരുടെ ഡിപ്പാർട്മെന്റിലെ Senior Faculty Advisor(SFA) മാരുടെ സഹായത്തോടെ മാത്രം കോഴ്സുകൾ രജിസ്റ്റർ ചെയ്യുക. 
4. ഓരോ ഡിപ്പാർട്മെന്റിലെയും SFA മാർ ഇനി പറയുന്നവരാണ്: Dr. ജിൻസ് മാത്യു (കോമേഴ്‌സ്), Dr. സുനീഷ് K. K. (ഹിസ്റ്ററി), അരുൺ ടോം അലക്സ്‌ (മലയാളം), Fr. Dr. ടോണി തോമസ് (ഇംഗ്ലീഷ്), ടിജോ ആന്റണി (കെമിസ്ട്രി), Dr. മാത്യു K. വർഗീസ് (ഫിസിക്സ്‌), Dr. ടിജോ ജെയിംസ് (മാത്തമറ്റിക്സ്), ഗിരീഷ് K. ഹരി (ഇക്കണോമിക്സ്).
5. കോഴ്സുകൾ രജിസ്റ്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാതെ ശ്രദ്ധിക്കുക. ചില ഡിപ്പാർട്മെന്റുകൾ പല Minor കളും MDC കളും ഓഫർ ചെയ്യുന്നുണ്ട്. നിങ്ങൾ പഠിക്കുന്ന വിഷയങ്ങളുടെ ഒന്നാം സെമെസ്റ്ററ്റിലെ പേപ്പറുകളുടെ പേരുകൾ അതാത് അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കി SFA മാരെ അറിയിക്കുക. 
6. ഒക്ടോബർ 3 വരെ മാത്രം ആണ് കോഴ്സുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രജിസ്റ്റർ ചെയ്തിരിക്കുന്ന വിഷയങ്ങളിൽ മാത്രമേ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ അനുവദിക്കൂ എന്നതിനാൽ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടെ പൂർത്തിയാക്കുക.
7. ABC ID ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾ ഈ കാര്യം SFA മാരെ അറിയിക്കുക. ഇവർക്കായി താൽക്കാലിക ABC ID സെറ്റ് ചെയ്തിട്ടുണ്ട്. 9999 ന് ശേഷം CAP ID. (അങ്ങനെ 12 അക്കം ). ഇവർ CAP ID അറിഞ്ഞിരിക്കുക. CAP ID അറിയില്ലെങ്കിൽ ഓഫീസിലെ ജിജോ സാറിനെ സമീപിക്കുക. 
8. താൽക്കാലിക ABC ID ഉപയോഗിച്ച് കോഴ്സ് രജിസ്ട്രേഷൻ നടത്തിയ കുട്ടികൾ ഇത് ലഭിച്ചു കഴിഞ്ഞാൽ ഉടനെ നോഡൽ ഓഫീസറിനെ (ബോബിൻ ജോർജ്) സമീപിച്ച് യൂണിവേഴ്സിറ്റി പോർട്ടലിൽ അപ്ഡേഷൻ നടത്തുക.  

Thursday, September 26, 2024

27/09/2024

 


ഒന്നാം വർഷ ബിരുദ (MGU-UGP) വിദ്യാർത്ഥികളുടെ കോഴ്സ് രജിസ്ട്രേഷൻ  ഇന്ന് ആരംഭിക്കുകയാണ്. ഓരോ ഡിപ്പാർട്മെന്റിലെയും സീനിയർ ഫാക്കൽറ്റി അഡ്വൈസർമാരുടെ സഹായത്തോടെ വിദ്യാർത്ഥികൾ തന്നെ ആണ് കോഴ്സുകൾ രജിസ്റ്റർ ചെയ്യേണ്ടത്. പലർക്കും അവർ പഠിക്കുന്ന പേപ്പറിന്റെ പേര് ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, മലയാളം........ എന്നിങ്ങനെ മാത്രമേ അറിയൂ. പല മൈനറുകളും MDC കളും ഓഫർ ചെയ്യുന്ന ഡിപ്പാർട്മെന്റുകൾ നമുക്കുണ്ട്. അതുകൊണ്ട് തന്നെ SFA മാർക്കും പേപ്പർ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഇന്ന് വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ വരുമ്പോൾ ഒന്നാം സെമെസ്റ്ററിൽ അവർ പഠിക്കുന്ന പേപ്പറിന്റെ പേര് എല്ലാ അധ്യാപകരും അവരെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോഴ്സ് സെലക്ഷനിൽ പേപ്പർ മാറി പോയാൽ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പറ്റാതെ വരും. നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന പേപ്പറുകൾ ഈ മെസ്സേജിനോടൊപ്പമുള്ള ലിസ്റ്റിൽ നൽകിയിട്ടുണ്ട്. SFA മാർ കോഴ്സ് സെലക്ഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോഡൽ ഓഫീസർ അറിയിക്കുന്നതാണ്. അതിന് ശേഷം മാത്രം കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചാൽ മതിയാവും. ഒക്ടോബർ 3 ആണ് യൂണിവേഴ്സിറ്റി നൽകിയിരിക്കുന്ന അവസാന തീയതി.


Counselling Service (Jeevani- Ms. Nema Tom) is available today. Kindly inform the Counselling Cell if any student requires counselling...

Wednesday, September 25, 2024

26/09/2024

 


എല്ലാവരും സ്റ്റാഫ് മീറ്റിംഗിന് 2.30 ന് തന്നെ എത്തണമെന്ന് അറിയിക്കുന്നു. 

Tuesday, September 24, 2024

25/09/2024

 


മാനേജരച്ചന് അടിയന്തിരമായി ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതുകൊണ്ട് നമ്മുടെ സ്റ്റാഫ് മീറ്റിംഗ് നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നടത്തുന്നതാണ്.



Monday, September 23, 2024

24/09/2024

 


നാളെ ഉച്ച കഴിഞ്ഞ് 2.30 ന് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. മാനേജരച്ചൻ പങ്കെടുക്കുന്നതാണ്. 

Sunday, September 22, 2024

23/09/2024

 



ഈ ആഴ്ച ഒരു പീരിയഡും ഫ്രീ ആകാതെ എല്ലാവരും ക്ലാസുകൾ എടുക്കണമെന്ന് അറിയിക്കുന്നു. 

Counselling Service (Jeevani- Ms. Nema Tom) is available today. Kindly inform me, if any student requires counselling...


Wednesday, September 11, 2024

12/09/2024 Onam Celebration

 

എല്ലാവർക്കും ഓണാശംസകൾ. ഒപ്പിട്ടതിനു ശേഷം പോകാവുന്നതാണ്


Onam Holidays

13/09/2024  - 22/09/2024


സെപ്റ്റംബർ 23 തിങ്കൾ മുതൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് രെജിസ്ട്രേഷനുള്ള പോർട്ടൽ ഓപ്പൺ ആകും എന്നാണ് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുള്ളത്. ഇതിൽ കുട്ടികൾക്ക് login ചെയ്യാൻ സാധിക്കണമെങ്കിൽ ABC ID അതിന് മുമ്പായി കോളേജിൽ നിന്ന് എന്റർ ചെയ്യേണ്ടി വരും. അതിനാൽ എല്ലാ വിദ്യാർത്ഥികളും തിങ്കളാഴ്ച തന്നെ ABC ID നൽകേണ്ടതാണ്. ABC ID ജനറേറ്റ് ചെയ്യാത്തവർ ഈ ദിവസങ്ങളിൽ തന്നെ അത് ജനറേറ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കുക. ആധാർ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഈ ദിവസങ്ങളിൽ തന്നെ അക്ഷയ കേന്ദ്രങ്ങളിൽ പോയി അത് പരിഹരിക്കുക.



Tuesday, September 10, 2024

11/09/2024 NAAC Visit Day 02

 


നിങ്ങളുട കഠിനാധ്വാനത്തിന് ആത്മാർത്ഥതക്ക് ഹൃദയം നിറഞ്ഞ നന്ദി.🙏 നാളെ 9.50 ന് ഇന്നത്തെ പോലെ പ്രിൻസിപ്പൽ ഓഫീസിൽ എത്തുമല്ലോ

Monday, September 9, 2024

10/09/2024 - NAAC Visit Day 01

 



ചില സെല്ലുകളോടും ഡിപ്പാർട്ടുമെൻ്റുകളോടും ആവശ്യപ്പെടുന്ന ഡേറ്റ വളരെ അടിയന്തിരമായി നൽകണമെന്ന് അറിയിക്കുന്നു.

രാവിലെ 9.15 ന് എല്ലാവരും പ്രിൻസിപ്പൽ ഓഫീസിൽ എത്തണമെന്ന് അറിയിക്കുന്നു.

Exit meeting ന് എല്ലാവരും ഉണ്ടാകുമല്ലോ.


Sunday, September 8, 2024

09/09/2024 NAAC Visit Day 00

 


During department visit, profile file of each faculty should be ready on his table. (Preferably in a non-plastic -cloth or leather- clip/zip closable file). TPR should be updated in PAAMS till Monday. Keep your laptop on table, if you have any.


ഇന്ന് 10 മണിക്ക് എല്ലാ കുട്ടികളും ക്ലാസ്സിൽ എത്തണമെന്ന് അറിയിക്കണം. 10.30 നു ശേഷം മാത്രം മറ്റ് പരിപാടികൾക്ക് പറഞ്ഞു വിടാവുന്നതാണ്. നാളെ ത്തെയും നാളെ കഴിഞ്ഞുള്ള എല്ലാ ക്രമീകരണങ്ങളും കുട്ടികളെ ക്ലാസ് ട്യൂട്ടർമാർ വ്യക്തമായി രാവിലെ തന്നെ അറിയിക്കേണ്ടതാണ്.

ഓരോ ഡിപ്പാർട്ട്മെന്റുകളിലെയും ക്ലാസ് മുറികളിലെയും ICT സംബന്ധമായ കാര്യങ്ങൾ  ചെക്ക് ചെയ്ത് പൂർണമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ന്  ഒരിക്കൽ കൂടി ഉറപ്പുവരുത്തുമല്ലോ.

ഇന്ന് 3 മണിക്ക് മുമ്പായി എല്ലാ ക്ലാസ്സുകളും വൃത്തിയാക്കേണ്ടതാണ്. വെയ്സ്റ്റ് ഗ്രൗണ്ടിൽ കൊണ്ടുപോയി ഇടരുത് എന്ന് അറിയാക്കുന്നു. NSS കാരെ എല്പിക്കുമല്ലോ

Naac teams suggestions 

HoDs interaction: HoDs should explain about dept courses, student enrolment, faculty, dept highlights, best practices etc. No Ppts required

IQAC members interaction:
Individual contribution of iqac members(every members should explain)

Dept Visit:
Every faculty members should introduce yourself -qualifications, publications in 5 years, other contributions to dept,  college and to society.
(Eg. Cell/ club coordinator, blood donation, seminar for SHGs etc.)



നാളെ കോളേജിലെ മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും  8.00 AM നു മുൻപായി കോളേജിൽ എത്തിച്ചേരുമല്ലോ. മഴയില്ലെങ്കിൽ ലൈബ്രറിയുടെ അടുത്തുള്ള എൻട്രൻസ് ഗേറ്റിലും മഴയാണെങ്കിൽ ലൈബ്രറിയുടെ മുൻവശത്തും ആയിരിക്കും Peer Team നെ നമ്മൾ സ്വീകരിക്കുക. റിസപ്ഷൻ ടീമിൻ്റെ നിർദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കുമല്ലോ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.

സ്റ്റാഫ്‌ ഫുഡ് ക്രമീകരണം 
Breakfast > 8:30-10
Lunch >12:30-2:00
Tea > 3:30-4:30
ശ്രദ്ധിക്കാൻ 
1) എല്ലാവരും ഒരേ സമയത്തു എത്തി തിരക്ക് കൂട്ടാതെ ശ്രദ്ധിക്കുമല്ലോ 
2) കൂപ്പൺ എല്ലാവരുടെയും ഡിപ്പാർട്മെന്റിൽ എത്തിക്കുന്നതാണ് 
3) കാന്റീനിൽ ആയിരിക്കും ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് 
4) വാഹനങ്ങൾ കാന്റീൻ , ഇൻഡോർ സ്റ്റേഡിയത്തിന്റെ ചുറ്റും എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാതെ ശ്രദ്ധിക്കുമല്ലോ 
ബർസാർ പാവനാത്മ കോളേജ്

Friday, September 6, 2024

07/09/2024

 


NAAC Peer Team ന് കൈമാറുന്നതിനു വേണ്ടി ഡിപ്പാർട്ട്മെന്റുകൾ,  കോളേജ് ഓഫീസ്, സെൽ കോഡിനേറ്റർമാർ,  ലൈബ്രറി എന്നിവിടങ്ങളിൽ നിന്നും 2023-24, 2024-25 അധ്യയന  വർഷങ്ങളിലെ ഡേറ്റ ആവശ്യമുണ്ട്. 


 നിലവിൽ തയ്യാറാക്കി വെച്ചിട്ടുള്ള ഫയലുകളിൽ നിന്നും രജിസ്റ്ററുകളിൽ നിന്നുമുള്ള ഡേറ്റ മാത്രമാണ് ഇവിടെ ആവശ്യം വരിക.


എത്രയും വേഗം ചെയ്തു തരുമല്ലോ. ലിസ്റ്റ് ചുവടെ ചേർക്കുന്നു.  ഫോർമാറ്റിന്റെ പ്രിന്റൗട്ട് ഉടൻ എത്തിച്ചു കൊള്ളാം.


Faculty in charge: 

Dr. Rajeev T Ulahannan


Coordinator - Rapid File Processing Team

+91 90206 05777



Thursday, September 5, 2024

06/09/2024

 


There will be a staff council meeting at 3.00 pm  today.(06.09.2024)

Agenda:

NAAC visit

Class arrangements

General discipline in naac visit days.


There is a provision in the library to display journal articles of  the faculty. Please take photocopies of your articles (with institution affiliation as Pavanatma College or your publication after you joined here) and submit to the library. Only those journal publications in either list of ugc care list need be submitted.



NAAC Visit നടക്കുന്ന 10 , 11(ചൊവ്വ,ബുധൻ)ദിവസങ്ങളിൽ എല്ലാ വിദ്യാർത്ഥികളും യൂണിഫോം ധരിച്ച് എത്തണമെന്ന് അറിയിക്കുന്നു.


മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ജർമൻ, ഫ്രഞ്ച്, തമിഴ് എന്നിവ AEC - OL (Ability Enhancement Courses - Other Languages) ആയി  പഠിക്കുന്നതിനു താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ ഇപ്പോൾ സർവ്വകലാശാലയുടെ ഓൺലൈൻ മോഡിലുളള AEC-OL German, AEC-OL French, AEC-OL Tamil  എന്നീ കോഴ്സുകൾക്ക് ചേരാവുന്നതാണ്. താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഇതോടൊപ്പമുള്ള പ്രാഥമിക രജിസ്ട്രേഷൻ ഫോം 2024 സെപ്റ്റംബർ 9 തിങ്കൾ വൈകിട്ട് 4 മണിക്ക് മുൻപായി പൂരിപ്പിച്ചു നൽകേണ്ടതാണ്. 

https://www.cognitoforms.com/MGUACA16/MGUniversityKottayamOnlineAECOLRequisitionPortal


ബി എ ഇംഗ്ലീഷ് ബിഎ എക്കണോമിക്സ് ബി എ  ഹിസ്റ്ററി ബി എ മലയാളം ബിഎസ്ഇ  ഫിസിക്സ്    ബി എസ് സി മാത്തമാറ്റിക്സ  ബി ബോക്ക് അക്കൗണ്ടിങ്ങും ആനിമേഷൻ ആദ്യവർഷ  സ്റ്റുഡൻസ് ഐഡന്റിറ്റി കാർഡ് ലൈബ്രറിയിൽ ഒന്ന് കൊണ്ടുവന്നാൽ അവരുടെ ആർ എഫ് ഐ ഡി ചെയ്യാമായിരുന്നു അധ്യാപകർ അവരെ ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരിക്കും


👆https://drive.google.com/open?id=1NynG1urWafh-dtvNPk5_XOX65zPiAxIW&usp=drive_fs  ---- പഴയ ചോദ്യപേപ്പർ ഒന്നുകൂടി നോക്കിയാലോ... 👆

ഒരു ചോദ്യവും വിട്ടുപോകാതിരിക്കാൻ 👆




Wednesday, September 4, 2024

05/09/2024

 


അടിയന്തര ശ്രദ്ധയ്ക്ക് - ഡിപ്പാർട്ട്മെന്റുകളും സെല്ലുകളും ക്ലബ്ബുകളും

 പ്രിൻസിപ്പാൾ ഒപ്പും സീലും വയ്ക്കേണ്ട ഫയലുകളും രജിസ്റ്ററുകളും ഇനിയും ഉണ്ടെങ്കിൽ ഇന്നുതന്നെ പ്രിൻസിപ്പൽ ഓഫീസിൽ എത്തിക്കുക.

NAAC വിസിറ്റിന്റെ ആദ്യ ദിവസമായ  10/09/2024 ന് Day 4 അനുസരിച്ച് ക്ലാസ് ക്രമീകരിക്കേണ്ടതാണ് . 11/09/2024 ന് Day 5 ആയിരിക്കും.

NAAC വിസിറ്റ് ദിവസങ്ങളിൽ എല്ലാ അധ്യാപകരും ICT tools, Innovative Teaching Methods എന്നിവ ഉപയോഗിക്കേണ്ടതാണ്.

NAAC team ഡിപ്പാർട്ട്മെന്റിൽ വരുമ്പോൾ എല്ലാ അധ്യാപകരും ഡിപ്പാർട്ട്മെന്റിൽ എത്തിച്ചേരണം. ആ സമയത്ത് ക്ലാസുകളിൽ  അച്ചടക്കം ക്രമീകരിക്കുന്നതിനായി ഓരോ ക്ലാസിൽ നിന്നും  രണ്ട് കുട്ടികളെ എങ്കിലും ബുധനാഴ്ച (04/09/2024) തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഓരോ ടോപ്പിക്ക് നൽകുകയും അധ്യാപകർ ഡിപ്പാർട്ട്മെന്റിലേക്ക് പോകുമ്പോൾ ആ കുട്ടികൾ ക്ലാസ് കൈകാര്യം ചെയ്യുന്ന രീതിയിൽ ക്രമീകരിക്കുകയും വേണം.


Please submit the TPR files of all the Departments to IQAC for verification and recording.


NAAC Visit കഴിയുന്നതുവരെ എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും കോളേജിൽ നിന്ന് തന്നിരിക്കുന്ന id card with tag ഉപയോഗിക്കണമെന്ന് അറിയിക്കുന്നു.



അടിയന്തര ശ്രദ്ധയ്ക്ക് - ഡിപ്പാർട്ട്മെന്റുകൾ 

 ഡിപ്പാർട്ട്മെന്റിലെ ഫയലുകളിൽ താഴെപ്പറയുന്ന രണ്ട് എണ്ണം ഇല്ല എങ്കിൽ അവ കൂടി ക്രമീകരിക്കണം എന്ന് ഓർമിപ്പിക്കുന്നു.

1. Departmental Activity File ( PAAMS Reports of each activity organised by the Department other than the Association activities )
2. Departmental Activities Documents (Brochure, photos etc. of the activities conducted by the Department other than Association activities)  

 ഈ രണ്ട് ഫയലുകളും IQAC നൽകിയ ഫയൽ ലിസ്റ്റിൽ ഉൾപ്പെടുന്നവയല്ല. എന്നാൽ NAAC team ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ആവശ്യപ്പെടാൻ സാധ്യത ഉള്ളവയാണ്.

Serial no. 62,63 എന്ന ക്രമത്തിൽ ബ്ലാങ്ക് സ്റ്റിക്കർ ഒട്ടിച്ച് ഡിപ്പാർട്ട്മെന്റിലെ ഫയലുകൾക്കൊപ്പം കൂട്ടിച്ചേർക്കുമല്ലോ.


നാളെ Reception trial നടക്കുന്നതിനാൽ ഇൻഡോർ സ്റ്റേഡിയത്തിന് മുൻപിലും, ലൈബ്രറിയുടെ മുൻവശത്തും 12 മണിവരെ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കണമെന്ന് അറിയിക്കുന്നു.
 ഫാ ബർസാർ പാവനാത്മ കോളേജ്



Tuesday, September 3, 2024

04/09/2024

 


എല്ലാ venue കോർഡിനേറ്റർസും നിങ്ങൾക്ക് allot ചെയ്തിരിക്കുന്ന venue വിൽ വിസിറ്റ് ചെയ്ത് ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കുമല്ലോ.
Duty list ലെ ആദ്യ പേരുകാർക്കാണ് മീറ്റിംഗ് നടത്തേണ്ട ചുമതല. 
എന്നെ വിളിച്ചാൽ പങ്കെടുക്കാം. 
Gijo George
9495685366

👉🏻Peer Team Members ന് 3 arm chairs കരുതണം. സ്വന്തം venue ൽ ഇല്ലാത്തവർ ബഹു. ബർസാർ അച്ചനെ കണ്ട് arrangement നടത്തുമല്ലോ.

നിർബന്ധമായും seat കരുതേണ്ട venues:
1. Manager's Chamber
2. Principal's Office
3. IQAC 
4. Departments
5. Office
6. Library 
7. Tribal Study Centre
8. NSS
9. NCC 
10. Seminar Hall
11. Auditorium 
12. Visitors Room

👉🏻 Arm chair ൽ ഇടാനുള്ള ടർക്കി തരുന്നതാണ്.
👉🏻വരുമ്പോൾ welcome ചെയ്യാൻ 3 single rose flower തരുന്നതാണ്.


Flower Arrangement at Venues:

1. Manager's Table 
2. Principal's Table
3. Visitor's Room
4. Dining Hall Tables
5. IQAC 
6. Auditorium 
7. Seminar Hall

വരാന്തകളിൽ വയ്ക്കാനുള്ള ചെടിച്ചട്ടികൾ കരുതിയിട്ടുണ്ട് കെട്ടോ. ഇനി അവ കൊണ്ടുവരേണ്ടതില്ല. Dept table ൽ വയ്ക്കാൻ small table pot/ vase ഉള്ളവർ കൊണ്ടുവരുന്നത് നല്ലതാണ്...



Monday, September 2, 2024

03/09/2024

 


Campus Walk
Date : 03/09/2024

Coordination : Class Mentors

Purpose : To be familiar with the facilities in the College
 
Time Schedule 👇

All Arts Departments: 10 am - 11 am

Commerce : 11 am - 12 noon

All Science Departments - 12  noon - 1 pm

B. Voc Departments - 1.30 pm - 2.30 pm

Key areas to be visited is enclosed with this message

HoDs are requested to convey this message to the respective Class Mentors and do necessary.




ഇനി ആർക്കെങ്കിലും യൂണിഫോം ലഭിക്കാനുണ്ടെങ്കിൽ ഇന്ന് തന്നെ ഓഫീസിൽ വിവരം അറിയിക്കുമല്ലോ

ഈ വർഷം അഡ്മിഷൻ എടുത്ത കുട്ടികൾ ആരുടെയെങ്കിലും പേര് , ജനനതീയതി, ഫോൺ നമ്പർ എന്നിവ തെറ്റായി ചേർത്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നാളെ 4 മണി വരെ ഓഫീസിൽ സൗകര്യം ഉണ്ടായിരിക്കും. ഈ വിവരം എല്ലാ ഒന്നാം വർഷ ഡിഗ്രി പി.ജി വിദ്യാർത്ഥികളെ അറിയിക്കുമല്ലോ.


ഈ വർഷം അഡ്മിഷൻ എടുത്ത കുട്ടികൾ ആരുടെയെങ്കിലും പേര് , ജനനതീയതി, ഫോൺ നമ്പർ എന്നിവ തെറ്റായി ചേർത്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നാളെ 4 മണി വരെ ഓഫീസിൽ സൗകര്യം ഉണ്ടായിരിക്കും. ഈ വിവരം എല്ലാ ഒന്നാം വർഷ ഡിഗ്രി പി.ജി വിദ്യാർത്ഥികളെ അറിയിക്കുമല്ലോ.

എല്ലാ ഡിപ്പാർട്ട്മെന്റുകളും സെല്ലുകളും ക്ലബ്ബുകളും കോളേജ് വെബ്സൈറ്റിലെ തങ്ങളുടെ പേജ് നോക്കി എന്തെങ്കിലും തിരുത്തലുകൾ വേണമെങ്കിൽ ബിനീഷ് സാറിനെയോ ജോയിസൺ സാറിനെയോ മെറിൻ മിസ്സിനെയോ എത്രയും വേഗം അറിയിക്കുമല്ലോ.


Sunday, September 1, 2024

02/09/2024

 


ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസിന്റെ ഭാഗമായി എല്ലാ ഡിപ്പാർട്ട്മെന്റുകളും തങ്ങളുടെ പ്ലാസ്റ്റിക് വേസ്റ്റുകളും ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളും ഇനിയുമുണ്ടെങ്കിൽ കളക്ട് ചെയ്തു തരം തിരിച്ചു വേസ്റ്റ് ബാസ്കറ്റ്റിനുള്ളി ൽ നിക്ഷേപിക്കേണ്ടതാണ് .
സമയം :  10.00 AM to 10.15 AM



കോളേജിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ  Day Scholars അല്ലാത്തവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഫോർമാറ്റ് ആണിത്. HoD മാർ ക്ലാസ് മെന്റർമാരെ ചുമതലപ്പെടുത്തി ഫോം ഫില്ല് ചെയ്തതിനുശേഷം പ്രിൻസിപ്പൽ ഓഫീസിൽ എത്തിക്കുമല്ലോ.


Dear faculty members, Take the print out of Curriculum implementation plan, curriculum frame work  and summary syllabus pages of the First semster MGU-UGP and put the signatures of Course Master and HOD  , submit it to the principal on  or  before 4 pm today 02/09/2024

കോളേജിലുള്ള വിവിധ സൗകര്യങ്ങൾ വിദ്യാർത്ഥികൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി നാളെ  Campus Walk സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. 

 ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾ അതാത് ക്ലാസ് മെന്ററിന്റെ നേതൃത്വത്തിൽ Campus Walk നടത്തേണ്ടതാണ്.

വിശദാംശങ്ങൾ ഉടന്‍ അറിയിക്കുന്നതാണ്.




Dear HODs,

NAAC Peer Team -  Alumni Interaction, Tentative time sehudule  10/09/2024, 14.45 - 16.15hrs  ആണ്.
അന്നേദിവസം തെരഞ്ഞെടുക്കപ്പെട്ട  alumini  കോളേജിലെത്തണമെന്ന് അഭ്യർത്ഥിക്കുമല്ലോ..

NAAC visit- Alumni Interactionന്റെ   ഭാഗമായി ഒരു online meeting 04/09/2024, 4 Pm ന് നടത്തപ്പെടുന്നു.ഇതിലേക്ക് എല്ലാവരെയും പങ്കെടുപ്പിക്കുന്ന കാര്യം ശ്രദ്ധിക്കുമല്ലോ..
G meet link Alumni- whatapp group il share ചെയ്യാം


Facility for correction of Name, DOB, email & mobile number is now available in college panel. Kindly complete the same by 04/09/2024 4.00 pm